ചങ്ങല
കെട്ടിയിട്ടതെന്തിനെന്നെ ചൊല്ലുമോയെന്‍ കൂട്ടരേ
കൂട്ടിലിട്ട പറവയെ പോല്‍ ചിറകടിക്കുന്നെന്‍ മനം
വട്ടമിട്ടു മുകളിലായ്‌പറക്കുമാ കഴുകനെ പോല്‍
വട്ടമിട്ടു മുകളിലായ്‌പറക്കുമാ കഴുകനെ പോല്‍
കൂട്ടമിട്ടു വെളിയില്‍ നിന്ന് വീക്ഷിപ്പതെന്തിനായ്
പൊട്ടത്തരങ്ങളൊന്നും ചെയ്തതില്ല പിന്നെയെന്നെ
പൊട്ടനെന്ന് മുദ്ര കുത്തി കെട്ടിയിട്ടു മാതുലന്‍
പൊട്ടനെന്ന് മുദ്ര കുത്തി കെട്ടിയിട്ടു മാതുലന്‍
വട്ടുതന്നെയെന്ന് ചൊല്ലി കണ്ണിയിട്ടു ചേര്‍ത്തുവെന്നെ
പൂട്ടിയിട്ടതെന്തിനായ് തുറക്കുകില്ലേ കണ്ടിടാം
പട്ടുടുത്തു പൊട്ടുകുത്തി ചേര്‍ത്ത്തിരുത്തി എന്നെയാ
വട്ടമിട്ടു മന്ത്രമോതും സ്വാമിമാര്‍തന്‍ നടുവിലായ്
വിട്ടുപോകാന്‍ ആക്ഞ്ഞയോടെ പ്രഹരമേകി ആകുവോളം
ഒട്ടിനിന്നു പ്രേതബാധ വിട്ടതില്ല എന്നില്‍ നിന്നും
ആട്ടുകട്ടില്‍ തൂങ്ങി നില്‍ക്കും കണ്ണികള്‍തന്‍ ആരവങ്ങള്‍
കേട്ട് കേട്ടുറങ്ങുമെന്നെ തൊട്ടുണര്‍ത്തീതെന്തിനാ
കൊട്ടിപ്പാടിയെത്ത്തും ഇടക്കയിന്‍ സ്വരം കണക്കെ
പാട്ട് പാടിയാട്ടുമെന്നെ നിദ്രയാകും ദേവി തന്നെ
കൊട്ടുമാര്‍പ്പും കുരവയും മണ്ഡപത്തില്‍ താലി കെട്ടു
കെട്ടുതാലി വീണുവെന്‍ ദേവി തന്‍ കഴുത്ത്തിലന്നു
തട്ടിട്ട മുറിയില്‍നിന്ന് വിട പറഞ്ഞുയെന്‍ പ്രിയ
കെട്ടഴിച്ച് വിട്ടുവെന്നെ ദുഃഖമോടെ മാതുലന്‍
പട്ടു മെത്തമേല്‍ കിടന്ന സാധുവാമിയെന്‍ ഗതി
എട്ടുകാലി വലയില്‍ പെട്ട മിണ്ടാപ്രാണി പോലെയായി
ഒട്ടുമിക്ക നേരവും നിനവില്‍ തെളിയും നിന്‍ മുഖം
പൊട്ടുതൊട്ട നെറ്റിയില്‍ ഞാന്‍ എകിടട്ടെ ചുംബനം
ഒട്ടനേകം വട്ടമെന്നെ ഭ്രാന്തനെന്നോതിയില്ലേ
കേട്ട് നിന്ന് സഹതപിച്ചു ദൂരെ നിന്ന് ദേവിയും
വിട്ടെറിഞ്ഞ് പോയി എന്നെ ഏകനാക്കി ദേവിയെന്നാല്‍
ഒട്ടനേകം മംഗളങ്ങള് എകിടട്ടെയെന്‍ മുറയ്ക്ക്
@@@@@@@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ