Powered By Blogger

2009, ജൂലൈ 19, ഞായറാഴ്‌ച

അമ്മയോടൊരു യാത്രാമൊഴി


അമ്മയോടൊരു യാത്രാമൊഴി

എന്നാണിനിയെന്റെ അമ്മയെ കാണുക-
യെന്നോര്‍ത്ത്തെന്‍ ഉള്ളു പിടഞ്ഞിടുന്നു
അന്നവസാനമാ കാല്‍കളില്‍ തൊട്ടപ്പോ-
ഴെന്നുടെ കണ്പീലികള്‍ നനഞ്ഞു

യാത്രാമൊഴിയിത്ര ശോകം നിറഞ്ഞതെ-
ന്നത്രയും നാള്‍ എനിക്കറിയില്ലല്ലോ
ഇത്രയടുപ്പമുന്ടെന്നമ്മയോടെനി-
ക്കെത്ര പറഞ്ഞാലും മതി വരില്ല

മങ്ങിത്തുടങ്ങിയ കണ്‍കളില്‍ നോക്കി ഞാന്‍
തേങ്ങിക്കരഞ്ഞുപോയോട്ടു നേരം
ച്ചുക്കിച്ചുളുങ്ങിയാ കൈകള്‍ രണ്ടും എന്റെ
വിങ്ങുന്ന തലയില്‍ വെച്ച്ചെന്നമ്മ

ഉമ്മകള്‍ നല്‍കി ഞാനാകൈകള്‍ രണ്ടിലും
അമ്മയോടോതി ഞാന്‍ പോയ്‌ വരട്ടെ
വിമ്മിഷ്ട്ടമെല്ലാം ഒളിപ്പിച്ചു വെച്ചു കൊ-
ണ്ടമ്മ നല്‍കി എനിക്കാശംസകള്‍

വീട്ടില്‍ തിരിച്ചെത്തിയെന്നാലുമിന്നെനി-
ക്കൊട്ടുനേരം പോലും ശാന്തിയില്ല
പട്ടു പോലുള്ലൊരെന്നമ്മയെ കാണാതെ
പെട്ടുപോയ്‌ ഞാനിനീ മരുഭൂമിയില്‍

ഉറക്കം തരുമെന്‍ നിദ്ര തന്‍ ദേവിയും
മറന്നു പോയോ തന്‍ കാടാക്ഷമേകാന്‍
പറന്നു പോയ്‌ നല്‍കുമോ നിദ്രയെന്ദമ്മക്കു
പറയൊന്ന് വെച്ചിടാം നേദ്യമായി

ശിവകാശിയില്‍ തന്ടെ വാസം ഉറപ്പിച്ചി-
ട്ടവകാശമെല്ലാമെന്നമ്മക്കു നല്കിയ
പാവമാം അച്ഛന്ടെ സ്ഥാനത്ത് നിന്നുകൊ-
ണ്ടാവതെല്ലാം അമ്മ ചെയതുവല്ലോ

കണ്ണുനീരാല്‍ കഴുകട്ടെ ഞാനാപാദം
വെണ്ണ പോലലിയട്ടെ വേദനകള്‍
കണ്ണികള്‍ അറ്റ് പോകാതെയിരിക്കുവാന്‍
കണ്ണുകള്‍ പൂട്ടി ഞാന്‍ കേണിടട്ടെ

@@@@@@@@@@

നെല്ക്കതിരിന്ടെ ദുഖം

പാടത്തെ നെല്‍കതിരുകള്‍ എല്ലാം
ഭൂമിയെ പുണരാന്‍ വെമ്പുന്ന പോലെ
എല്ലാം ഒരേ ഭാഗത്തേക്ക് ചാഞ്ഞു കിടക്കുന്നു
ഓരോ കതിരിണ്ടേ ഉള്ളിലും
ഭൂമിയോട് സ്നേഹം ഉണ്ട്.
ഓരോരുത്തരും ഭൂമി തന്നെ ആണ്
കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് കരുതി
ഭൂമിയോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നുവോ

ഇന്നലത്തെ കനത്ത മഴയില്‍
അവരുടെ ആഗ്രഹം
കൂടുതല്‍ സാക്ഷാത്കരിച്ച പോലെ തോണി.
എല്ലാവരും തമ്മില്‍ കെട്ടിപ്പുണര്‍ന്നു
പച്ച പട്ടും പുതച്ചു ഉറങ്ങുന്ന ഒരു പ്രതീതി

വരമ്പിലൂടെ നടന്നു വരുന്ന മനുഷ്യര്‍
ഓരോ കതിര്‍ കയ്യടക്കി തിരുമ്മി
അവയെല്ലാം കൊയ്യാന്‍ പാകമായോ
എന്ന് നോക്കാന്‍ തുടങ്ങി

ഓരോ നിഴല്‍ പോകുമ്പോഴും
ഞാന്‍ കൂടുതല്‍ ഭൂമിയോട് ഒട്ടി ഒളിച്ചു കിടന്നു
മഴയുടെ ശമനം കാത്തുകിടക്കുന്ന

മനുഷ്യരാല്‍ കൊല്ലാന്‍ വിധിക്കപ്പെട്ടു
തന്ടെ മരണമണിയുടെ ശബ്ദവും കാതോര്‍ത്തു
കിടക്കുന്നവരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍
എന്ന അവസ്ഥ മനസ്സിലാക്കാതെ

ആല്‍മരത്തിന്റെ പ്രണയലേഖനങ്ങള്‍

ഒരു കല്യാണചെക്കന്ടെ തലയെടുപ്പോടെ
മുടി എല്ലാം വിടര്‍ത്തി
ആടി ഉലഞ്ഞു നില്‍ക്കുന്ന ആല്‍മരം

ആല്‍മരത്തിനെ
താങ്ങി നില്‍ക്കുന്നത് ആരാ
ഈ ഞാനല്ലേ ??

നാഗങ്ങള്‍ ഇഴയുന്ന പോലെ
വേരുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന്
ഒരു താലി കൊണ്ടു എന്ന പോലെ എന്നെ
കെട്ടി പുണര്‍ന്നു നില്‍ക്കുന്ന കാണുന്നില്ലേ?

എപ്പൊഴും കുളിര്‍ക്കാറ്റു ഏകിടുന്ന
ഇലകളുടെ മര്‍മ്മര ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍
അവര്‍ക്ക് എന്നോട്
എന്തോ പറയാനുള്ള പോലെ തോന്നുന്നില്ലേ ??

ചിലപ്പോള്‍ ഇലകള്‍ കൊഴിഞ്ഞു
എന്റെ ദേഹത്ത് വീഴുമ്പോള്‍
അവര്‍ എന്നോടുള്ള പ്രണയത്താല്‍
എനിക്ക് പ്രണയ ലേഖനങ്ങള്‍
എന്ന് പോലും ഞാന്‍ സംശയിക്കുന്നു

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന
ആല്‍മരത്തിലെ എല്ലാ ഇലകളും
അപ്പോള്‍ എന്റെ
നാളത്തെ പ്രണയലേഖനങ്ങള്‍ അല്ലെ?

ആല്‍മരത്തിനെ പ്രദക്ഷിണം വെക്കാന്‍
വരുന്ന ഭക്തര്‍ എന്റെ ദേഹത്ത് കൂടെ
ചവുട്ടി നടന്നു പോകുമ്പോള്‍
നല്ല മൃദുലത തോന്നുന്നില്ലേ ??

എന്റെ പ്രാണേശ്വരന്‍ എഴുതിയ
പ്രണയലേഖനങ്ങളുടെ മേല്‍
ചവുട്ടി അവയിലെ
അക്ഷരങ്ങള്‍ നശിപ്പിക്കരുതേ

@@@@@@


ചങ്ങല

കെട്ടിയിട്ടതെന്തിനെന്നെ ചൊല്ലുമോയെന്‍ കൂട്ടരേ
കൂട്ടിലിട്ട പറവയെ പോല്‍ ‍ചിറകടിക്കുന്നെന്‍ ‍മനം
വട്ടമിട്ടു മുകളിലായ്‌പറക്കുമാ കഴുകനെ പോല്‍
കൂട്ടമിട്ടു വെളിയില്‍ ‍നിന്ന് ‌വീക്ഷിപ്പതെന്തിനായ്‌

പൊട്ടത്തരങ്ങളൊന്നും ചെയ്തതില്ല പിന്നെയെന്നെ
പൊട്ടനെന്ന് മുദ്ര കുത്തി കെട്ടിയിട്ടു മാതുലന്‍
വട്ടുതന്നെയെന്ന്‌ ചൊല്ലി കണ്ണിയിട്ടു ചേര്‍ത്തുവെന്നെ
പൂട്ടിയിട്ടതെന്തിനായ്‌ തുറക്കുകില്ലേ കണ്ടിടാം

പട്ടുടുത്തു പൊട്ടുകുത്തി ചേര്‍ത്ത്തിരുത്തി എന്നെയാ
വട്ടമിട്ടു മന്ത്രമോതും സ്വാമിമാര്‍തന്‍ ‍നടുവിലായ്‌
വിട്ടുപോകാന്‍ ആക്ഞ്ഞയോടെ പ്രഹരമേകി ആകുവോളം
ഒട്ടിനിന്നു പ്രേതബാധ വിട്ടതില്ല എന്നില്‍ ‍നിന്നും

ആട്ടുകട്ടില്‍ ‍തൂങ്ങി നില്‍ക്കും കണ്ണികള്‍തന്‍ ‍ആരവങ്ങള്‍
കേട്ട് കേട്ടുറങ്ങുമെന്നെ തൊട്ടുണര്‍ത്തീതെന്തിനാ
കൊട്ടിപ്പാടിയെത്ത്തും ഇടക്കയിന്‍ ‍സ്വരം കണക്കെ
പാട്ട് പാടിയാട്ടുമെന്നെ നിദ്രയാകും ദേവി തന്നെ

കൊട്ടുമാര്‍പ്പും കുരവയും മണ്ഡപത്തില്‍ ‍താലി കെട്ടു
കെട്ടുതാലി വീണുവെന്‍ ‍ദേവി തന്‍ കഴുത്ത്തിലന്നു
തട്ടിട്ട മുറിയില്‍നിന്ന് വിട പറഞ്ഞുയെന്‍ ‍പ്രിയ
കെട്ടഴിച്ച് വിട്ടുവെന്നെ ദുഃഖമോടെ മാതുലന്‍
പട്ടു മെത്തമേല്‍ ‍കിടന്ന സാധുവാമിയെന്‍ ഗതി
എട്ടുകാലി വലയില്‍ പെട്ട മിണ്ടാപ്രാണി പോലെയായി
ഒട്ടുമിക്ക നേരവും നിനവില്‍ ‍തെളിയും നിന്‍ ‍മുഖം
പൊട്ടുതൊട്ട നെറ്റിയില്‍ ഞാന്‍ ‍എകിടട്ടെ ചുംബനം

ഒട്ടനേകം വട്ടമെന്നെ ഭ്രാന്തനെന്നോതിയില്ലേ
കേട്ട് നിന്ന് സഹതപിച്ചു ദൂരെ നിന്ന് ദേവിയും
വിട്ടെറിഞ്ഞ്‌ പോയി എന്നെ ഏകനാക്കി ദേവിയെന്നാല്‍
ഒട്ടനേകം മംഗളങ്ങള് ‍എകിടട്ടെയെന്‍ മുറയ്ക്ക്
@@@@@@@

വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും

സ്വര്‍ഗ്ഗ സദസ്സിലെ ഗായകനോ അതോ
ഇന്ദ്രസദസ്സിലെ ഗായികയോ
ശ്രവണ മാധുര്യമീ നാദമെങ്കിലും നിന്‍റെ
നാദത്തിന്‍ ഗമനം അജ്നാതമല്ലോ

സംഗീതം നിന്നുടെ ജന്മ സാഫല്യമോ
ചൊല്ലിത്തരുന്നത്‌ ആരെന്നു ചൊല്ലുമോ
മൂളുമോ ചെവിയിലായ്‌ ഒരു വട്ടമെങ്കിലും
വിഷുക്കൈ നീട്ടങ്ങള്‍ ആകട്ടെ ദക്ഷിണ

മഞ്ഞപ്പൂക്കളോടാണോ നിനക്കിഷ്ട്ടം
കൊന്നപ്പൂക്കള്‍ തന്‍ പന്തലുയര്‍ത്ത്തട്ടെ
പൂത്തിരി പ്രഭയാല്‍ ദീപം തെളിച്ചിടാം
പൊന്‍ വെള്ളരിക്കയാല്‍ വെച്ചിടാം പച്ചടി

കൂട് വിട്ടോടിയെന്‍ പൂമുഖത്തെത്തുമോ
പട്ടു വിരിപ്പ് വിരിച്ചെതിരേറ്റിടാം
യവനികക്കുള്ളിലായ്‌ മറയുന്നതെന്തിനായ്‌
കാണട്ടെ നിന്നുടെ ദിവ്യമാം പൂമുഖം

എങ്ങുന്നു വന്നു നീ എങ്ങോട്ട് പോണു നീ
എന്തിനായ്‌ വന്നു ഈ വിത്തും കൈകോട്ടുമായ്
വിഷുവിന്ടെ നാളുകള്‍ വന്നു ചേരുന്നെന്ന്
ഓതുകയല്ലെയീ പക്ഷി തന്‍ കര്‍മ്മവും