Powered By Blogger

2009, ജൂലൈ 19, ഞായറാഴ്‌ച


ആല്‍മരത്തിന്റെ പ്രണയലേഖനങ്ങള്‍

ഒരു കല്യാണചെക്കന്ടെ തലയെടുപ്പോടെ
മുടി എല്ലാം വിടര്‍ത്തി
ആടി ഉലഞ്ഞു നില്‍ക്കുന്ന ആല്‍മരം

ആല്‍മരത്തിനെ
താങ്ങി നില്‍ക്കുന്നത് ആരാ
ഈ ഞാനല്ലേ ??

നാഗങ്ങള്‍ ഇഴയുന്ന പോലെ
വേരുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന്
ഒരു താലി കൊണ്ടു എന്ന പോലെ എന്നെ
കെട്ടി പുണര്‍ന്നു നില്‍ക്കുന്ന കാണുന്നില്ലേ?

എപ്പൊഴും കുളിര്‍ക്കാറ്റു ഏകിടുന്ന
ഇലകളുടെ മര്‍മ്മര ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍
അവര്‍ക്ക് എന്നോട്
എന്തോ പറയാനുള്ള പോലെ തോന്നുന്നില്ലേ ??

ചിലപ്പോള്‍ ഇലകള്‍ കൊഴിഞ്ഞു
എന്റെ ദേഹത്ത് വീഴുമ്പോള്‍
അവര്‍ എന്നോടുള്ള പ്രണയത്താല്‍
എനിക്ക് പ്രണയ ലേഖനങ്ങള്‍
എന്ന് പോലും ഞാന്‍ സംശയിക്കുന്നു

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന
ആല്‍മരത്തിലെ എല്ലാ ഇലകളും
അപ്പോള്‍ എന്റെ
നാളത്തെ പ്രണയലേഖനങ്ങള്‍ അല്ലെ?

ആല്‍മരത്തിനെ പ്രദക്ഷിണം വെക്കാന്‍
വരുന്ന ഭക്തര്‍ എന്റെ ദേഹത്ത് കൂടെ
ചവുട്ടി നടന്നു പോകുമ്പോള്‍
നല്ല മൃദുലത തോന്നുന്നില്ലേ ??

എന്റെ പ്രാണേശ്വരന്‍ എഴുതിയ
പ്രണയലേഖനങ്ങളുടെ മേല്‍
ചവുട്ടി അവയിലെ
അക്ഷരങ്ങള്‍ നശിപ്പിക്കരുതേ

@@@@@@

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ